Header Ads

  • Breaking News

    എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണം




    ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം. വാഹന രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം തുടങ്ങിയ സേവനങ്ങള്‍ക്കായി വാഹന ഉടമയുടെ മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും, രജ്‌സട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ് മാറ്റം തുടങ്ങിയവയ്ക്ക് മൊബൈല്‍ നമ്ബര്‍ ഡേറ്റാ ബെയ്‌സുമായി ബന്ധിപ്പിച്ചിരിക്കണം. 25 കോടി വാഹന രജിസ്‌ട്രേഷന്‍ റെക്കോര്‍ഡുകളാണ് നിലവില്‍ ഗതാഗത മന്ത്രാലയത്തിന്റെ പക്കലുള്ളത്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാഹന ഡേറ്റാബെയ്‌സില്‍ ഉണ്ടാവുക.

    No comments

    Post Top Ad

    Post Bottom Ad