സി.ടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി: കണ്ണൂര്‍ സ്വദേശി പിടിയില്‍
മഹാരാഷ്ട്രയില്‍ സിടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ആശുപത്രി ടെക്‌നീഷ്യനായ ജെയിംസ് തോമസിനെ ഉല്ലാസ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉല്ലാസ്‌നഗറിലെ സര്‍വ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. തിങ്കളാഴ്ചയാണ് യുവതി സി.ടി സ്‌കാന്‍ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസിലും പരാതി നല്‍കി. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണ്.
No comments
Post a Comment