ദുബൈയില്‍ കാർ അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ദുബൈ ജബല്‍ അലിയില്‍ കാർ മരത്തിൽ ഇടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ശരത് കുമാര്‍, പട്ടാമ്പി സ്വദേശി രോഹിത്ത് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ദുബായ്-അബുദാബി റോഡില്‍ ജബല്‍അലിക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ദുബായിലെ പഠനത്തിനുശേഷം വിദേശത്തേക്ക് ഉപരിപഠനത്തിനു പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്കു വന്നതായിരുന്നു.
ശരത് അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലുമാണ് ഉപരിപഠനം നടത്തിയിരുന്നത്.
ليست هناك تعليقات
إرسال تعليق