Header Ads

  • Breaking News

    തെരുവോരം മുരുകന് രാഷ്ട്രപതിയുടെ അംഗീകാരം



    കൊച്ചി: തെരുവിൽ കഴിയുന്നവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന തെരുവോരം മുരുകന് രാഷ്ട്രപതിയുടെ അംഗീകാരം .സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അംഗീകാരവും പ്രോത്സാഹനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന കൂടിക്കാഴ്ചയിലേയ്ക്ക് മുരുകനും ക്ഷണം ലഭിച്ചു. ജനുവരി മൂന്നിനാണ് ചടങ്ങ്. 

    കൊച്ചിയിലെ തെരുവുകളിലും ചേരികളിലുമായാണ് മുരുകൻ വളർന്നത്. ഒറ്റയക്കാവുന്നതിന്റെ സങ്കടവും പട്ടിണിയെന്ന സത്യവും അതിജീവിച്ച ബാല്യത്തിൽ നിന്നാണ് തെരുവു വെളിച്ചം എന്ന അഭയകേന്ദ്രത്തിന്റെ ആശയം. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയതിനൊപ്പം തെരുവിൽ നിന്ന് നിരവധി ജീവിതങ്ങളും കൈപിടിച്ച് ഉയർത്തി. ഇന്ന് കാക്കനാട്ടെ തെരുവു വെളിച്ചം എന്ന സ്ഥാപനം നിരവധി പേർക്ക് അഭയകേന്ദ്രമാണ്. 

    വലിയ പ്രതിസന്ധികൾക്കിടയിൽ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം സന്തോഷമേകുന്നതായി മുരുകൻ പറഞ്ഞു. ജനുവരി മൂന്നിന് നടക്കുന്ന ചടങ്ങിൽ രാജ്യത്തെ മറ്റ് സാമൂഹ്യ പ്രവർത്തകർക്കൊപ്പം മുരുകനും പങ്കെടുക്കും. രാജ്യത്തെ പ്രഥമ പൗരന് മുന്നിൽ തന്റെ തെരുവ് വെളിച്ചത്തെക്കുറിച്ച് വിശദീകരിക്കാനും പദ്ധതികൾ അവതരിപ്പിക്കാനും അവസരം ലഭിച്ചത് അംഗീകാരമായാണ് മുരുകൻ കാണുന്നത് .

    No comments

    Post Top Ad

    Post Bottom Ad