‘മാമാങ്കം ഒറ്റയിരിപ്പിന് മുഴുവൻ കണ്ടു..! ഞാൻ സംതൃപ്തൻ’ സംവിധായകൻ എം പദ്മകുമാർ
ചരിത്ര വേഷങ്ങൾ എന്നും മനോഹരമാക്കിയിട്ടുള്ള മമ്മൂക്ക അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രവുമായി ഡിസംബർ 12ന് എത്തുകയാണ്. എം പദ്മകുമാർ സംവിധാനവും വേണു കുന്നപ്പിള്ളി നിർമാണവും നിർവഹിക്കുന്ന മാമാങ്കം അമ്പത് കോടിയിലേറെ പണം മുടക്കിയാണ് നിർമിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തെന്നും നൂറ് ശതമാനം സംതൃപ്തനാണെന്നും സംവിധായകൻ പദ്മകുമാർ വെളിപ്പെടുത്തി.
ഇപ്പോഴാണ് സിനിമ മുഴുവനായി ഒറ്റയിരിപ്പിന് കണ്ടത്. നൂറ് ശതമാനം ഞാന്‍ സംതൃപ്തനാണ്. ഇത് വളരെ നല്ലൊരു സിനിമയാണ്. പക്ഷേ, ഡിസംബര്‍ 12 ന് സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കാണണം. നല്ല സിനിമയാണെന്ന് പ്രേക്ഷകരില്‍ നിന്ന് കേള്‍ക്കണം. എങ്കിലേ പൂര്‍ണ തൃപ്തിയുണ്ടാകൂ. നല്ല സിനിമയാണെന്ന് പ്രേക്ഷകരാണ് പറയേണ്ടത്. എങ്കിലേ അത് പൂര്‍ണതയിലെത്തൂ.
http://bit.ly/2Iisq75
No comments
Post a Comment