Header Ads

  • Breaking News

    ശബരിമലയില്‍ സൂര്യഗ്രഹണ ദിവസം തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരും: പൊലീസ്

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC0xH9l56QMx-Kzew9qGAAS9Rqy-g0Mb_1RLcdSKu4lzEoWeVsb7w0pOieja4OZVR_QS_kQgoU0C8MKuYYIriU0NT6jHQPUpg8La45i4Ub54YftK-8qYU_t4D3qnp1xO-rb6GDB7crjiA6/s640/sabarimala-copy-765x400.jpg

     പത്തനംതിട്ട: ശബരിമലയില്‍ സൂര്യഗ്രഹണ ദിവസം തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്. സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ നേരം അടച്ചിടുന്നതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നത്.
    നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളങ്ങളില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
    ഡിസംബര്‍ 27 നാണ് ശബരിമല മണ്ഡല പൂജ. 26 ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമേ നടതുറക്കുകയുള്ളൂ. അന്ന് തന്നെ തങ്ക അങ്കി ഘോഷയാത്രയും എത്തും. ഉച്ചക്ക് 12 മണിക്ക് ശുദ്ധിക്രിയകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമേ തീര്‍ത്ഥാടര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു.
    തങ്ക അങ്കി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തിരിച്ചാല്‍ തീര്‍ത്ഥാടകര്‍ക്ക് സാധാരണയായി നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. തങ്ക അങ്കി ചാര്‍ത്തിയതിന് ശേഷം സന്ധ്യക്ക് 6.30 ന് ശേഷമേ പിന്നീട് നടതുറക്കൂ. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 27 ന് നട അടക്കുമെന്നതിനാല്‍ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നും അധികൃതര്‍ കരുതുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad