Header Ads

  • Breaking News

    ഒരാള്‍ക്ക് മികവോടെ കോഡിങ് നടത്താന്‍ നാലുവര്‍ഷ ഡിഗ്രി പൂര്‍ത്തിയാക്കണം;  ഡെവലപ്പര്‍മാരെ സന്ദര്‍ശിച്ച് ടിം കുക്ക്



    ഈ വര്‍ഷമാദ്യം നല്‍കിയ ഒരു അഭിമുഖത്തിൽ ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞത് ഒരാള്‍ക്ക് മികവോടെ കോഡിങ് നടത്താന്‍ നാലുവര്‍ഷ ഡിഗ്രി പൂര്‍ത്തിയാക്കണമെന്നൊന്നും ഇല്ലെന്നാണ്. 'അതൊരു പഴഞ്ചന്‍ കാഴ്ചപ്പാടാണ്,' എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. ആപ്പിളും ഗൂഗിളും അടക്കമുള്ള കമ്പനികള്‍ ഇത്തരം യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കും ജോലി നല്‍കാന്‍ പോകുന്നതിന്റെ സൂചനയാണിതെന്നാണ് അന്ന് വ്യാഖ്യാനിക്കപ്പെട്ടത്.

    ഇപ്പോള്‍ ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്ന കുക്ക് താന്‍ രണ്ടു ഡെവലപ്പര്‍മാരെ സന്ദര്‍ശിച്ചതിനെക്കുറിച്ചു നടത്തിയ ട്വീറ്റാണ് വാര്‍ത്തയായിരിക്കുന്നത്. അവരില്‍ ഒരാള്‍ 84 വയസ്സുകാരിയായ മാസാകൊ വാകാമിയ (Masako Wakamiya) ആണ്. കോഡിങ്ങിന് പ്രായം ഒരു പ്രശ്‌നമല്ലെന്നു തെളിയിച്ചിരിക്കുകയാണ് വാസാക. വസാകയെ വീണ്ടും കാണാനായിതിലുള്ള സന്തോഷം കുക്ക് പങ്കുവച്ചു. കോഡിങ് സ്വപ്‌നങ്ങളെ പിന്തുടരാന്‍ ഏതു പ്രായത്തിലും സാധിക്കുമെന്നും പുതിയ അവസരങ്ങള്‍ തുറക്കുമെന്നതിന്റെയും ജീവിച്ചിരിക്കുന്ന തെളിവാണ് വാസാക.

    മാസാകൊയുടെ ജീവിതം പ്രചോദനകരം

    തന്റെ 81-ാം വയസ്സിലാണ് അവര്‍ ആദ്യത്തെ ആപ് സൃഷ്ടിച്ചത്. തന്നെപ്പോലെ പ്രായമായവര്‍ക്ക് കളിക്കാവുന്ന ചില ഗെയ്മുകള്‍ സൃഷ്ടിക്കാന്‍ ഏതാനും പേരോട് പറഞ്ഞെങ്കിലും അവരാരും അതിനു മുതിരാത്തതിനാലാണ് താന്‍ ആപ് സൃഷ്ടിച്ചതെന്ന് മാസാകൊ പറഞ്ഞിട്ടുണ്ട്. 'പ്രായമായവര്‍ ചെറുപ്പക്കാര്‍ക്കൊപ്പം കളിക്കുമ്പോള്‍ എളുപ്പത്തില്‍ പരാജയപ്പെടും. കാരണം ഞങ്ങളുടെ വിരലുകള്‍ ചലിക്കുന്നത് പതുക്കെയായിരിക്കും,' എന്നാണ് അവര്‍ പറയുന്നത്. മുതിര്‍ന്നവര്‍ക്ക് സ്മാര്‍ട് ഫോണുകളില്‍ കളിക്കാനുള്ള ഒരു ആപ് സൃഷ്ടിക്കുക എന്ന ലക്ഷ്യം താന്‍ നിറവേറ്റിയത് ആറുമാസത്തെ ശ്രമത്തിനൊടുവിലാണെന്ന് അവര്‍ പറഞ്ഞു.

    തന്റെ പ്രായമായ അമ്മയ്ക്ക് സഹായങ്ങള്‍ ചെയ്തിരിക്കുന്ന സമയത്താണ് താന്‍ ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതെന്നും അക്കാലത്ത് തനിക്ക് 60 വയസ്സായിരുന്നുവെന്നും മാസാകൊ വെളിപ്പെടുത്തി. അക്കാലത്ത് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുക എന്നത് എളുപ്പമല്ലായിരുന്നു. തന്റെ കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങാന്‍ മൂന്നു മാസമെടുത്തുവെന്നും അവര്‍ പറഞ്ഞു. പിന്നീട് സില്‍വര്‍ ക്ലബ് എന്നു വിളിക്കുന്ന ഗ്രൂപ്പില്‍ ചേരുകയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിക്കുകയും മറ്റു മുതിര്‍ന്നവരുമായി ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുകയും ചെയ്തു.

    അവിവാഹിതയായ മാസാകൊ സൃഷ്ടിച്ച ആദ്യ ആപ് ഹിനാഡന്‍ (Hinadan) ആപ്പിളിന്റെ ഐഒഎസിനു വേണ്ടിയുള്ളതായിരുന്നു. ഇതാണ് കുക്കിനെ ആവേശഭരിതനാക്കിയത്. ബാങ്കിങ് ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ശേഷമാണ് അമ്മയെ നോക്കാന്‍ തുടങ്ങിയതും യാദൃശ്ചികമായി കംപ്യൂട്ടറിലും ഇന്റര്‍നെറ്റിലും കൈവയ്ക്കുന്നതും. ഇപ്പോള്‍ മാസാകൊ കംപ്യൂട്ടര്‍ പുസ്തകങ്ങളും രചിക്കുകയാണ്. ഇതിനുമുണ്ട് ഒരു കാരണം. ലഭ്യമായ ടെക്‌സ്റ്റ്ബുക്കുകളെല്ലാം ബോറിങ് ആണെന്നാണവര്‍ പറയുന്നത്.

    താനിപ്പോള്‍ ഒരു ശാസ്ത്രപ്രചാരകയാണ് എന്നാണ് മാസാകൊ പറയുന്നത്. പുസ്തകമെഴുതാനും ആപ് സൃഷ്ടിക്കാനുമൊന്നും ഒരു പ്രൊഫഷണല്‍ ആകേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു. നിങ്ങൾക്ക് വിനോദമാസ്വദിക്കുന്ന ഒരു മനസ്സുണ്ടായാല്‍ മതിയെന്നാണ് മാസാകൊയുടെ വാദം. അവരിപ്പോള്‍ കംപ്യൂട്ടര്‍ ക്ലാസുകളെടുക്കുകയും കംപ്യൂട്ടിങ്ങിനെപ്പറ്റി ബ്ലോഗുകള്‍ എഴുതുകയും ചെയ്യുന്നു. പുതിയ ആപ്പുകള്‍ ഉണ്ടാക്കാനുള്ള ആശയങ്ങള്‍ തന്റെ കയ്യിൽ ഏറെ ഉണ്ടെന്നും മാസാകൊ പറയുന്നു.

    കോഡിങ് പ്രധാനം

    മാസാകൊയെ കൂടാതെ പ്രൈമറി സ്‌കൂള്‍ കുട്ടികളുമായും ജപ്പാനില്‍ പര്യടനം നടത്തുന്ന കുക്ക് സംസാരിച്ചു. അവിടെയും അദ്ദേഹം കോഡിങ്ങിന്റെ പ്രാധാന്യത്തിനാണ് ഊന്നല്‍ നല്‍കിയത്. നിങ്ങള്‍ക്കു പഠിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട നൈപുണ്യങ്ങളിലൊന്നാണ് കോഡിങ് എന്നാണ് കുക്ക് കുട്ടികളോട് പറഞ്ഞത്.


    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad