Header Ads

  • Breaking News

    ഈ കറ്റാർ വാഴയെ സത്യത്തിൽ മലയാളികൾ ആരും ഇതുവരെ തിരിച്ചറിഞ്ഞില്ല


    എല്ലാ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യത്തിൽ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ട്.അതിനു കാരണം കറ്റാര്‍വാഴയുടെ ഗുണങ്ങൾ തന്നെയാണ്.പലതരത്തിലുള്ള ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. 
    അതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം:
    മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിന് കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാം.
    ഹൃദയസംബന്ധമായ രോഗങ്ങള്‍, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയ്ക്കിടയാക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്.
    വാതം, പിത്തം, കഫം എന്നിവ മാറ്റുന്നതിനുള്ള ഉത്തമഔഷധമാണ് കറ്റാര്‍വാഴ.
    കറ്റാർവാഴ നീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.
    പല്ലുകളും മോണയും വൃത്തിയാക്കാനുള്ള മൗത്ത് വാഷായി കറ്റാർവാഴ ഉപയോഗിക്കാം. കൂടാതെ പല്ല്, മോണരോഗങ്ങള്‍ക്ക് കറ്റാര്‍വാഴ നീര് ശമനം നല്‍കും.
    ഉറക്കം കിട്ടുന്നതിന് കറ്റാർവാഴ നീര് സേവിക്കുന്നത് നല്ലതാണ്.
    വ്രണങ്ങളും കുഴിനഖവും മാറാന്‍ കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു പുരട്ടിയാൽ മതി.
    കറ്റാര്‍വാഴ നീരിൽ ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്‌സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടുന്നതിൽ നിന്ന് രക്ഷ നേടാം.
    കറ്റാര്‍വാഴയുടെ നീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
    കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിയ്ക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കും.
    കറ്റാര്‍വാഴ നീരിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും മാറി കിട്ടും.
    തലയിലെ താരന്‍ മാറിക്കിട്ടാൻ ഉത്തമ ഔഷധമാണ് കറ്റാർവാഴ.
    താരന്‍ മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴ നല്ലതാണ്.വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതിദത്ത ഔഷധമാണ് കറ്റാര്‍വാഴ.
    ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം പ്രത്യേകതയുള്ള ദിവ്യ ഔഷധമാണ് കറ്റാർവാഴ.

    No comments

    Post Top Ad

    Post Bottom Ad