Header Ads

  • Breaking News

    ഹെലികോപ്റ്റര്‍ വാടകയ്ക്ക് പിന്നില്‍ രഹസ്യ പാക്കേജുകളോ? തെളിവുകള്‍ പുറത്ത് !

    http://bit.ly/2qb0URk

     തിരുവന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത തുക നല്‍കിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേരളം ഒന്നരക്കോടിയോളം രൂപ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വെറും എണ്‍പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.
    നക്‌സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്റ്റര്‍ നല്‍കുന്നതിന്, ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിങ്‌സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപയാണ്. ഇതേ സേവനം കേരളത്തിനാകുമ്പോള്‍ 85 ലക്ഷം രൂപയെന്നത് 1.44 കോടി രൂപയാകുന്നു. അതും 20 മണിക്കൂര്‍ മാത്രം സേവനം. ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവന്‍ ഹാന്‍സില്‍ നിന്നാണ് കേരളം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.കേരളം നല്‍കുന്ന അമിതതുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് ഹെലികോപ്റ്റര്‍ നല്‍കിയ കമ്പനിയുടെ ആക്ഷേപം.
    അതേസമയം, 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. അതു തള്ളിയാണ് പവന്‍ ഹാന്‍സിനു കരാര്‍ നല്‍കിയത്.
    സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള പൊലീസാണ് പവന്‍ ഹാന്‍സുമായി കരാറിലെത്തിയത്.സംഭവം വിവാദമായതോടെ പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. പതിനൊന്ന് സീറ്റ്, ഇരട്ട എന്‍ജിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് കേരള പൊലീസിന്റെ വാദം.
    കേരളത്തിനേക്കാള്‍ നക്‌സല്‍ ബാധിത മേഖലയാണ് ചത്തീസ്ഗഡ് എന്നിരിക്കെ അതേകാരണം പറഞ്ഞ് വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഇരട്ടി തുകയാണു നല്‍കുന്നത്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad