കെ. കരുണാകരന്‍ അനുസ്മരണചടങ്ങ്: ഗവര്‍ണര്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ്; മറുപടി ട്വീറ്റുമായി ഗവര്‍ണര്‍
തിരുവനന്തപുരം: കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി.
As invited by Sh.RameshChennithala, Opposition Leader,Hon'ble Governor Shri Arif Mohammed Khan was to inaugurate Commemoration of Late K Karunakaran, Ex Kerala CM & @INCIndia Leader at 4pm, 23Dec. But, today,office of Sh. @chennithala requested Hon'ble Governor NOT to attend pic.twitter.com/aCf0r7C4aO
— Kerala Governor (@KeralaGovernor) December 23, 2019
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തോട് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ രജിസ്റ്റര്‍ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്ന് ഗവര്‍ണര്‍ പ്രസ്താവിച്ചിരുന്നു.
ഉദ്ഘാടകനായി നിശ്ചയിച്ച ഗവര്‍ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. കെ..കരുണാകരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലീഡര്‍ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ കെപിസിസിയിലെ അനുസ്മരണ പരിപാടിയില്‍ മുരളീധരന്‍ വൈകീട്ട് ഗവര്‍ണര്‍ ഉദ്ഘാടകന്‍ ആകുന്നത് ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു.
പിന്നാലെ കോണ്‍ഗ്രസ് രാജ്ഭവനോട് വൈകീട്ടുള്ള പരിപാടിയില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു. എന്നാല്‍ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തന്നെ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെടണമെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നാലെ ചെന്നിത്തലയുടെ ഓഫീസ് രേഖാമൂലം പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് പകരം ചെന്നിത്തല ഉദ്ഘാടകനായി.
No comments
Post a Comment