ചരിത്രമായി സ്‌ത്രീകളുടെ രാത്രി നടത്തം; നടത്തിനിടയിലും സ്ത്രീകളോട് മോശം പെരുമാറ്റം; അറസ്റ്റ്
സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 'പൊതു ഇടം എന്‍റേതും' എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തിൽ നിരവധി സ്‌ത്രീകൾ പങ്കെടുത്തു. രാത്രി 11 മണി മുതൽ പുലർച്ചെ ഒരുമണിവരെയായിരുന്നു പരിപാടി. പാട്ടും നൃത്തവും കലാപ്രകടനങ്ങളുമായി വിവിധ കൂട്ടായ്മകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിലൂടെ ഒന്നിച്ചു നടന്നു.
എന്നാൽ, സ്ത്രീകളുടെ രാത്രി നടത്തത്തിനിടെയും സ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായി. കാസര്‍ഗോഡ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റ് ചെയ്‌തു. കോട്ടയത്തും രാത്രിനടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളോട് ചിലര്‍ മോശമായി പെരുമാറിയതായി പരാതി വന്നിട്ടുണ്ട്.
ഓട്ടോ ഡ്രൈവറാണ് കോട്ടയത്തു മോശമായി പെരുമാറിയെന്ന പരാതിയുയർന്നത്. രണ്ടു പേര് നടക്കുന്നതിനിടെ, ജില്ലാ ആശുപത്രിയുടെ അടുത്ത് ഒക്കെ എത്തിയപ്പോൾ 'പോരുന്നോ' എന്ന് ചോദിച്ച് ഒരു ഓട്ടോറിക്ഷക്കാരൻ അടുത്തെത്തിയെന്നും നമ്പർ എഴുതിയെടുക്കാൻ നോക്കിയപ്പോൾ തിരിച്ച് പോയെന്നും പങ്കെടുത്ത സ്‌ത്രീകൾ പറഞ്ഞു.
വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ലക്ഷ്യം വെച്ച് തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലായി രാത്രി 11 മുതല്‍ ഒന്നുവരെയാണ് സ്ത്രീകള്‍ നടക്കാനായി ഇറങ്ങിയത്. വനിതാദിനമായ മാര്‍ച്ച് എട്ടുവരെ വിവിധ ദിവസങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും.
No comments
Post a Comment