ടൂറിസ്റ്റ് ബസുകള്‍ ഇനി നിരത്തിലിറക്കണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരു നിറം
ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരേ നിറമായിരിക്കുകയും ചെയ്യും. ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കും.
വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്നാണിത്. നിലവില്‍ വിവിധ വിഭാഗത്തിലെ പൊതുവാഹനങ്ങള്‍ക്കും നമ്ബര്‍ബോര്‍ഡുകള്‍ക്കും എസ്.ടി.എ. നിറം നിഷ്‌കര്‍ഷിക്കുന്നുണ്ട്. വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കിയത് അടുത്തിടെയാണ്.
വിനോദയാത്രയ്ക്കുള്ള ബസുകളുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസര്‍ലൈറ്റുകള്‍വരെ ഘടിപ്പിച്ച് ഉള്ളില്‍ ഡാന്‍സ് ഫ്ളോറുകള്‍ സജ്ജീകരിച്ചതും പരാതിക്കിടയാക്കിയിരുന്നു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
No comments
Post a Comment