പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യന്‍
പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജനങ്ങളെ മതത്തിന്‍റെ പേരില്‍ വര്‍ഗീയ ചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്‍റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്ന് മുഖ്യമന്ത്രി കുറിച്ചു.ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും അടിത്തറ തോണ്ടുന്നതാണ് സംഘപരിവാര്‍ പാസാക്കിയെടുത്ത ഈ പൗരത്വ ഭേദഗതി ബില്ലെന്നും പിണറായി വിജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
No comments
Post a Comment