Header Ads

  • Breaking News

    അന്ധവിശ്വാസങ്ങള്‍ക്ക് വിട, അപൂര്‍വ്വ പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് കേരളം

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggmj7YJmPoHAHbt8O9wHgyVCH53mC73jbMFYcET8ETlDRgQtRWJmRrTYi6e7z22j4ecOJwFaLQrUlqbtplfiP9g20pxTtYIIYs1dHKVivzPeOmrLIxDR8GQU40LZr_gF6wuPQUQxddMFPB/s640/eclips-765x400.jpg

     തിരുവനന്തപുരം: ഈ മാസം നടക്കാന്‍ ഇരിക്കുന്ന സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് കേരളം. 26ന് കാലത്ത് എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുക.
    കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും. ഭയപ്പെടുത്തുന്ന ധാരാളം അന്ധവിശ്വാസങ്ങളും, കപടശാസ്ത്രധാരണകളും സൂര്യഗ്രഹണത്തെ പറ്റി പറയുന്നുണ്ടെങ്കിലും ശാസ്ത്ര കേരളം വളരെ ആകാംഷയോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈ മഹാ പ്രതിഭാസത്തെ.
    സൂര്യഗ്രഹണം എന്നാല്‍ എന്താണെന്ന് അറിയാത്ത പലരും നമുക്കിടയിലുണ്ട്. പാമ്പ് വന്ന് സൂര്യനെ വിഴുങ്ങുന്നതാണെന്നൊക്കെ പണ്ടു കാലത്തെ തലമുറ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതാണ് സത്യം. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യ ബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ പൂര്‍ണ്ണമായി സൂര്യനെ മറച്ചാല്‍ അത് പൂര്‍ണ്ണ ഗ്രഹണം, ദീര്‍ഘവൃത്താകൃതിയിലാണ് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത്. അതിനാല്‍ ഭൂമിയില്‍ നിന്ന ചന്ദ്രനിലേക്കുള്ള അടുത്ത ദൂരം കൂടുകയും കുറയുകയും ചെയ്യും.
    അതിനനുസരിച്ച ഭൂമിയില്‍ നിന്ന് നോക്കുന്ന ആള്‍ക്ക് ചന്ദ്രന്റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയത്താണ് ഗ്രഹണമെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല.
    കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും. കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റേയും പാലക്കാടിന്റേയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ കാണാം. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad