മരട് ഫ്ലാറ്റുകളുടെ സ്ഫോടന സമയം തീരുമാനിച്ചു
കൊച്ചി: മരടിൽ തീരദേശസംരക്ഷണനിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു. ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ആൽഫ ടവേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ജനുവരി 11-നും 12-ാം തീയതിയുമായി പൊളിച്ച് നീക്കുക.
ജനുവരി 11ന് രാവിലെ 11 മണിയ്ക്ക് എച്ച്ടുഒ ഫ്ലാറ്റില്‍ ആദ്യ സ്ഫോടനം നടക്കും. 11.30ന് ആല്‍ഫാ സെറീനിലും 12ന് രാവിലെ 11 മണിക്ക് ജെയിന് ഫ്ലാറ്റും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിക്കും. നാലു ഫ്ലാറ്റുകള്‍ക്കുമായി 95 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആല്‍ഫയുടെ ഇരട്ട കെട്ടിടങ്ങളുടെ സമീപത്തുള്ളവര്‍ക്ക് 50 കോടിയുടെ ഇന്‍ഷുറന്‍സ്. ജെയ്നിനും ഗോള്‍ഡന്‍ കായലോരത്തിനും 10 കോടി. എച്ച്ടുഒയ്ക്ക് 25 കോടിയും നല്‍കാനാണ് തീരുമാനം. മുന്‍പ് ലഭിച്ച വിവരങ്ങള്‍ പ്രകാരം താഴത്തെ നില, 1, 5, 9, 12 എന്നീ നിലകളിലാണു സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുക.
No comments
Post a Comment