Header Ads

  • Breaking News

    പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച്‌



    കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച്‌. സിനിമയിലെയും മറ്റു സാംസ്‌കാരിക മേഖലകളിലെയും പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. രാജേന്ദ്ര മൈതാനിയില്‍ നിന്നു തുടങ്ങിയപ്രതിഷേധമാര്‍ച്ച്‌ ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിക്കുന്നത്. 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്നാണ് മാര്‍ച്ചിന്റെപ്രധാന മുദ്രാവാക്യം.

    നടന്‍മാരായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

    പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു. ഇതില്‍നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. ഏതൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ആഷിക് അബു വ്യക്തമാക്കി.

    ചുറ്റും നടക്കുന്നതെല്ലാം നമ്മള്‍ ഒരുപാട് നാളുകളായി കണ്ടുകൊണ്ടിരിക്കുകയാണെന്നും അത് ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും നടി റിമ കല്ലിങ്കല്‍ പറഞ്ഞു.

    അതിര്‍ത്തികള്‍ മനുഷ്യരുണ്ടാക്കുന്നതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് നടപ്പിലാക്കുന്നതെന്നും നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു. നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുമ്ബോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

    മാധ്യമപ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ ഇതാണ് പ്രതിഷേധിക്കേണ്ട സമയമെന്ന് തിരിച്ചറിയുകയായിരുന്നുവെന്നാണ് നടിയും മോഡലുമായ രഞ്ജിനി ഹരിദാസ് പ്രതികരിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമവും അംഗീകരിക്കില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad