Header Ads

  • Breaking News

    കൂത്തുപറമ്പിനടുത്ത് മങ്ങാട്ട് പറമ്പില്‍ നിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു


    തലശ്ശേരി : 
    കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടത്ത് നിന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എസ്.ഐ സ്മിതേഷും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. 
    കിണറ്റിനടുത്തുള്ള ഫ്‌ലക്‌സ് ബോര്‍ഡിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. കസ്റ്റഡില്‍ എടുത്ത ബോംബുകള്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നിര്‍വീര്യമാക്കി. കണ്ടടുത്ത ബോംബുകള്‍ അടുത്ത കാലത്തായി നിര്‍മ്മിച്ചതാണെന്നും ഉഗ്രസ്‌ഫോടകശേഷി ഉള്ളവയാണെന്നും പോലീസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad