ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു
ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വന്‍തോതില്‍ വില ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മാത്രം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായത്. കൊല്‍ക്കത്തയില്‍ വില ഇരട്ടിയായി.രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഉരുളക്കിഴങ്ങിന് ദില്ലിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുമായിരുന്നു വില.യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ് ഈ മാറ്റത്തിന് കാരണമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പരമാവധി പത്ത് ദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെമ്ബാടും ഉള്ളിക്ക് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ഉരുളക്കിഴങ്ങിന്റെ വില ഉയരുന്നത് കേന്ദ്രസര്‍ക്കാരിന് വീണ്ടും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
https://play.google.com/store/apps/details?id=ezhome.live&hl=en
No comments
Post a Comment