മുല്ലപ്പളളി രാമചന്ദ്രനെതിരെ സി.പി.എം; പൗരത്വനിയമത്തിെനതിരായ സമരത്തില്‍ മുല്ലപ്പള്ളിയെ തള്ളി വി.ഡി.സതീശന്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷകന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ സി.പി.എം. സംയുക്ത പ്രതിഷേധത്തെ എതിര്‍ത്ത മുല്ലപ്പളളിയുടെ നിലപാട് സങ്കുചിതമെന്നാണ് സി.പി.എം വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനൊപ്പം നില്‍ക്കാന്‍ മുല്ലപ്പളളി മടി കാട്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ശരിയായ ദിശയിലുളളതാണെന്നും സിപിഎം സംസ്ഥാനസമിതി വിലയിരുത്തി. പ്രതിപക്ഷനേതാവിന്റെയും മുസ്‍ലീം ലീഗിന്റെയും നിലപാട് പ്രതീക്ഷ നല്‍കുന്നതെന്നും സി.പി.എം പറഞ്ഞു. ജനുവരി 26 ലെ മനുഷ്യച്ചങ്ങലയ്ക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാനും തീരുമാനമായി.
പൗരത്വനിയമത്തിെനതിരായ സമരത്തില്‍ മുല്ലപ്പള്ളിയെ തള്ളി വി.ഡി.സതീശന്‍ എം.എല്‍.എ. സമരത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചുപങ്കെടുത്തതില്‍ തെറ്റില്ല. താന്‍ കൂടി പങ്കാളിയായ തീരുമാനമാണത്. സംസ്ഥാന സര്‍ക്കാരിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചതുവഴി മതേതരത്വത്തെ ബാധിക്കുന്ന പ്രശ്നത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനായെന്നും പറവൂര്‍ ജമാഅത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പൗരത്വബില്ലിനെതിരായ സമ്മേളനം ഉദ്ഘാടനം ചെയ്ത് വി.ഡി.സതീശന്‍ പറഞ്ഞു.
No comments
Post a Comment