മാര്‍ക്ക് ദാന നടപടിയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍
കോട്ടയം: ചട്ടങ്ങള്‍ ലംഘിച്ച് അദാലത്തിലൂടെ എം.ജി. സാങ്കേതിക സര്‍വകലാശാലകള്‍ നടത്തിയ മാര്‍ക്ക് ദാന നടപടിയില്‍ വീണ്ടും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടല്‍. ബിരുദം റദ്ദാക്കപ്പെടുന്ന 123 വിദ്യാര്‍ഥികള്‍ക്കും പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം തനിക്ക് പരാതി നല്‍കാമെന്നും ഗവര്‍ണര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിറക്കി.വിദ്യാര്‍ഥികള്‍ക്ക് പുതിയ മെമ്മോ സര്‍വകലാശാലകള്‍ നല്‍കണമെന്നും ഗവര്‍ണറുടെ നിര്‍ദേശമുണ്ട്.
നിയമവിരുദ്ധമായി സര്‍വകലാശാലകള്‍ അദാലത്തിലൂടെ നടത്തിയ മാര്‍ക്ക് ദാനം ചട്ടങ്ങള്‍ ലംഘിച്ച് വീണ്ടും റദ്ദാക്കിയ നടപടിയിലാണ് ഗവര്‍ണറുടെ പുതിയ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. മാര്‍ക്ക്ദാനം വിവാദമായപ്പോള്‍ നിയമങ്ങള്‍ പാലിക്കാതെ ബിരുദം റദ്ദാക്കുമെന്ന് ആവര്‍ത്തിച്ച് വാദിക്കുന്ന സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ ഉത്തരവ് കനത്ത തിരിച്ചടിയായി.
ഗവര്‍ണര്‍ നടത്തുന്ന ഹിയറിങില്‍ പ്രതിപക്ഷ നേതാവിനെയും വി.സിമാരെയും വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ടും എം.ജിയില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ് അദാലത്തിലൂടെ ആദ്യം മാര്‍ക്ക് ദാനം നടത്തിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഇത് വിവാദമായപ്പോള്‍ അനധികൃത മോഡറേഷന് നേടിയ 123 വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാന്‍ സര്‍വകലാശാലകള്‍ തീരുമാനിക്കുകയായിരുന്നു.
ഈ നടപടി ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന വി.സിമാരുടെ യോഗത്തിലും വിഷയത്തില്‍ ഗവര്‍ണര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
No comments
Post a Comment