Header Ads

  • Breaking News

    ധനുഷിന്റെ നായികയായി തമിഴ് അരങ്ങേറ്റം കുറിക്കാൻ രജിഷ വിജയൻ; സംവിധാനം ‘പരിയേറും പെരുമാൾ’ സംവിധായകൻ


    തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പരിയേറും പെരുമാൾ സംവിധായകൻ മാരി സെൽവരാജിന്റെ ചിത്രത്തിൽ നായികയായി രജിഷ വിജയൻ തന്റെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. അസുരൻ, കബാലി, തെരി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച വി ക്രീയേഷൻസിന്റെ ബാനറിൽ കലൈപ്പുള്ളി എസ് തനുവാണ് നിർമാണം. മലയാള നടൻ ലാൽ, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്റ്റാൻഡ് അപ്പാണ് രജിഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നൈ നോക്കി പായും തോട്ടൈയാണ് ധനുഷിന്റെ അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad