സിപിഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തയാറല്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വനിയമഭേദഗതിക്കെതിരായ സംയുക്തസമരം അടഞ്ഞ അധ്യായം മാത്രമാണ്. ദേശീയതലത്തില്‍ ഐക്യത്തിന്റെ സാധ്യത തകര്‍ത്തത് സിപിഎം ആണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സംയുക്തസമരം ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ട് സിപിഎം നടത്തിയ പ്രഹസനമാണ്. സമരത്തെക്കുറിച്ച് യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തല വിശദീകരണം നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
No comments
Post a Comment