Header Ads

  • Breaking News

    ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി



    തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തില്‍. വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടി. പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം കൊടുക്കരുത്. സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം.

    യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി. അതേസമയം, പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ ധാരണയായില്ല.

    സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ യോഗം വിളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണ് ബിജെപി പ്രതിനിധികളായ എംഎസ് കുമാറും ജെ.ആര്‍.പദ്മകുമാറും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ഗവര്‍ണറെ അപമാനിച്ചതിനെതിരെ പ്രമേയം പാസാക്കി യോഗം പിരിയണമെന്ന ബിജെപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യുഡിഎഫ് കക്ഷിനേതാക്കളും 224 രാഷ്ട്രീയ, സാമുദായിക സാംസ്കാരിക, സംഘടനാപ്രതിനിധികളും യോഗത്തിനെത്തി.

    No comments

    Post Top Ad

    Post Bottom Ad