ആറാംതന്പുരാന്..! ബാലന് ഡി ഓര് ലയണല്‍ മെസിക്ക്
പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള 2019ലെ ബാലന് ഡി ഓര് പുരസ്കാരം ബാഴ്സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ഇത് ആറാം തവണയാണ് മെസിയെ തേടി ബാലന് ഡി ഓര് പുരസ്കാരം എത്തുന്നത്.
ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡിക്കിനെ പിന്തള്ളിയാണ് ഇത്തവണ മെസി നേട്ടം കൈവരിച്ചത്. അഞ്ച് തവണ ബാലന് ഡി ഓര് നേടിയ യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മെസിക്ക് പിന്നിലുള്ളത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസി ബാലന് ഡി ഓര് സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ബാഴ്സലോണയെ ലാ ലിഗ ചാമ്ബ്യന്മാരാക്കുകയും 36 പോയിന്റുമായി മികച്ച സ്കോറര്‍ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്. സെപ്റ്റംബറില്‍നടന്ന ഫിഫ ദ ബെസ്റ്റ് പുരസ്കാരവും മെസിക്കായിരുന്നു.
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മേഗന് റപിനോയ്ക്കാണ് ബാലന് ഡി ഓര്. യുഎസിനെ ലോക കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിടാന്‍ സഹായിച്ചതാണ് മേഗനു നേട്ടമായത്.
No comments
Post a Comment