ഐഡി പ്രൂഫ് ഇല്ലെങ്കിലും ആധാറിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഐഡി/അഡ്രസ് പ്രൂഫ് ഇല്ലെങ്കിലും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. യുഐഡിഎഐ രജിസ്ട്രാര്‍ അല്ലെങ്കില്‍ റീജണല്‍ ഓഫീസ് നോട്ടിഫൈ ചെയ്യപ്പെട്ട വിഭാഗത്തില്‍ പെട്ട ഇന്‍ട്രൊഡ്യൂസര്‍ ഉണ്ടായാല്‍ ആധാര്‍ കാര്‍ഡ് ലഭിക്കും.
ഗസറ്റഡ് ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, എംപി, എംഎല്‍എ, കൗണ്‍സിലര്‍, തഹസില്‍ദാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍, അംഗീകൃത അനാഥാലയങ്ങളുടെയും ഷെല്‍ട്ടര്‍ ഹോമുകളുടെയും മേധാവികള്‍ എന്നിവരും ഇതില്‍ പെടും.
അപേക്ഷകന്റെ കുടുംബനാഥനും ഇന്‍ട്രൊഡ്യൂസറാകാം. എന്നാല്‍ ഇതിനായി അപേക്ഷകന്‍ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളില്‍ ഉണ്ടാകണം. കുടുംബനാഥന് ആധാറുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
No comments
Post a Comment