ചരിത്ര കോണ്‍ഗ്രസിൽ രണ്ട് നൂറ്റാണ്ടുകളായി അസഹിഷ്ണുത; വിസിയെ വിളിപ്പിച്ച് ഗവര്‍ണര്‍
കണ്ണൂർ: പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രതികരിച്ചത് ഭരണഘടന ആക്രമിക്കപ്പെടുന്നെന്ന് കുറ്റപ്പെടുത്തിയപ്പോഴാണ്. അതുകൊണ്ടാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയത്. ഭരണഘടന തകര്‍ന്നുവെന്ന് അംഗീകരിക്കാന്‍ തനിക്കാവില്ല. ചരിത്ര കോണ്‍ഗ്രസ് രണ്ട് നൂറ്റാണ്ടുകളായി അസഹിഷ്ണുത പ്രകടിപ്പിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ വിളിപ്പിച്ചു. പരിപാടിയുടെ മുഴുവന്‍ വിഡിയോ ദൃശ്യങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം നൽകി.
No comments
Post a Comment