Header Ads

  • Breaking News

    കേരളത്തില്‍ എല്‍ജിഎസ് വിജ്ഞാപനം വരുന്നൂ ; ബിരുദധാരികള്‍ക്ക് വിലക്ക്


    ഈ മാസം അവസാനത്തോടെ 187 വിജ്ഞാപനങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. 73 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഡിസംബര്‍ 9 ന് പിഎസ്‌സി തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് 114 വിജ്ഞാപനങ്ങള്‍കൂടി പ്രസിദ്ധീകരിക്കാന്‍ 16 ന് ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.
    വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (LGS), ഹൈസ്കൂള്‍ ടീച്ചര്‍, എല്‍പി/യുപി സ്കൂള്‍ ടീച്ചര്‍, ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ തമിഴ് (ജൂനിയര്‍), റഷ്യന്‍ (ജൂനിയര്‍), സൈക്കോളജി (ജൂനിയര്‍), ഇസ്ലാമിക് ഹിസ്റ്ററി (സീനിയര്‍), ഹിസ്റ്ററി (സീനിയര്‍), ഫിലോസഫി (സീനിയര്‍), ജേണലിസം (സീനിയര്‍), ഗാന്ധിയന്‍ സ്റ്റഡീസ് (സീനിയര്‍), സോഷ്യല്‍ വര്‍ക്ക് (സീനിയര്‍), മാത്തമാറ്റിക്സ് (സീനിയര്‍), ഫു‍ഡ് സേഫ്റ്റി ഓഫിസര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍, ഡ്രോയിങ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ഫാര്‍മസിസ്റ്റ്, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദം), സിവില്‍ എക്സൈസ് ഓഫിസര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) എന്നിവ ഉള്‍പ്പെടെയാണ് വിജ്ഞാപനം വരുന്നത്.
    വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. കഴിഞ്ഞ തവണത്തെ വിജ്ഞാപനം മുതലാണ് ലാസ്റ്റ് ​ഗ്രേഡിലേക്ക് ബിരുദധാരികളെ വിലക്കിയത്. പ്രായപരിധി 18-36 വയസ്സ്. ഈ തസ്തികയ്ക്ക് 30-06-2018 ല്‍ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2997 പേര്‍ക്കാണ് ഈ ലിസ്റ്റില്‍ നിന്നു നിയമനശുപാര്‍ശ ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 29-06-2021 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

    No comments

    Post Top Ad

    Post Bottom Ad