Header Ads

  • Breaking News

    ജയിൽമോചിതനായ പി ചിദംബരം ഇന്ന് പാർലമെന്‍റിലെത്തും


    ന്യൂഡൽഹി: ജയിൽമോചിതനായ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം ഇന്ന് പാർലമെന്‍റിലെത്തും. 106 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഇന്നലെയാണ് ചിദംബരം ജാമ്യത്തിൽ ഇറങ്ങിയത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സിബിഐയും എൻഫോഴ്‍സ്മെന്‍റും അറസ്റ്റ് ചെയ്തത്. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ജാമ്യം ലഭിച്ച ചിദംബരത്തിന് ഇന്നലെ  എൻഫോഴ്‍സ്മെന്‍റ്  രജിസ്റ്റർ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചിതനായത്.

    കോൺഗ്രസ് പ്രവർത്തകർ ഏറെ ആവേശത്തോടെയാണ് ചിദംബരത്തിന് ജാമ്യം കിട്ടിയത് ആഘോഷിച്ചത്. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗബഞ്ചാണ് 74-കാരനായ ചിദംബരത്തിന് ഇന്നലെ ജാമ്യമനുവദിച്ച് ഉത്തരവിക്കിയത്. അതേസമയം, 106 ദിവസമായില്ലേ എന്നെ ജയിലിലടച്ചിട്ട്? ഇതുവരെ ഒരു കുറ്റമെങ്കിലും എനിക്ക് മേൽ ചുമത്തി ഒരു കുറ്റപത്രം എങ്കിലും തയ്യാറായോ?'' എന്ന ചിദംബരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

    കേസിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ചിദംബരം തയ്യാറായില്ല. കേസിനെക്കുറിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയോ, പൊതുപ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് ജാമ്യവ്യവസ്ഥയിൽ കോടതി ചിദംബരത്തോട് നിർദേശിച്ചിട്ടുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad