Header Ads

  • Breaking News

    ‘ഫൈന്‍ഡ് ബ്ലാക്ക് സാന്ത’  ആപ്ലിക്കേഷനുമായി  അമേരിക്ക



    ക്രിസ്മസിനോട് അനുബന്ധിച്ച് ഒഴിവാക്കാനാവാത്ത ഒന്നാണ് ക്രിസ്മസ് അപ്പൂപ്പന്‍ അഥവാ സാന്താക്ലോസിന്റെ വരവ്. മുഖംമൂടിയിട്ടോ അല്ലാതെയോ വെളുത്തതല്ലാത്ത ഒരു സാന്താക്ലോസിനെ കണ്ടെത്തുക പ്രയാസം. ഇത് തിരിച്ചറിഞ്ഞതോടെയാണ് അമേരിക്കയിലെ ഡള്ളസിലെ മനഃശാസ്ത്രജ്ഞ കൂടിയായ ജിഹാന്‍ വുഡ്‌സ് 'ഫൈന്‍ഡ് ബ്ലാക്ക് സാന്ത' എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

    കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജിഹാന്‍ വുഡ്‌സ് ഫൈന്‍ഡ് ബ്ലാക്ക് സാന്ത എന്ന ആപ്ലിക്കേഷനായി കാംപയിന്‍ ആരംഭിച്ചത്. വന്‍ വിജയമായ കാംപയിനെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ 5000 ഡോളര്‍ സമാഹരിക്കുകയും ചെയ്തു. ഈ തുക വെച്ചാണ് ഫൈന്‍ഡ് ബ്ലാക്ക് സാന്ത എന്ന ആപ് നിര്‍മ്മിച്ചത്.

    'കറുത്ത സാന്തകളെ കണ്ടെത്തുക ഇന്നും എളുപ്പമല്ല. എന്റെ മക്കള്‍ക്ക് അവരുടെ നിറത്തിലുള്ള സാന്താക്ലോസിനെ കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും വൈവിധ്യം തിരിച്ചറിയാനും മനസിലാക്കാനും അവര്‍ക്ക് സാധിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു' മനശാസ്ത്രജ്ഞ കൂടിയായ ജിഹാന്‍ വുഡ്‌സ് പറയുന്നു.കറുത്ത സാന്താ ക്ലോസുകള്‍ എവിടെയെല്ലാമാണുള്ളതെന്നും എപ്പോഴെല്ലാം അവരെ കാണാനാകുമെന്നും ഈ ആപ്ലിക്കേഷനിലൂടെ അറിയാനാകും.


    https://ift.tt/2rP3ugL

    No comments

    Post Top Ad

    Post Bottom Ad