Header Ads

  • Breaking News

    കര്‍ണാടക ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവന തെറ്റ്; മന്ത്രി ഇ.പി ജയരാജന്‍



    തിരുവനന്തപുരം : മംഗളൂരു സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവന തെറ്റെന്ന് മന്ത്രി ഇ.പി ജയരാജന്‍. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് അപലപനീയമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

     കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞത്;

     മംഗളൂരുവിലെ അക്രമങ്ങളില്‍ മലയാളികള്‍ക്കെതിരെ ആരോപണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ കേരളത്തില്‍ നിന്ന് വന്നവരാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചെന്നും  ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ ആരോപിച്ചു. അക്രമികളെ നേരിടാനാണ് പൊലീസ് വെടിവച്ചതെന്നും അക്രമികളെ കര്‍ശനമായി നേരിടുമെന്നും അദേഹം പറഞ്ഞു. 

    No comments

    Post Top Ad

    Post Bottom Ad