രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചു; തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍ ലോക്‌സഭയില്‍ പറഞ്ഞു. ടി എൻ പ്രതാപന്റെ ചോദ്യത്തിനുളള മറുപടിയിലാണ് മന്ത്രി രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത്.
2017- 2018 ല്‍ തൊഴിലില്ലാത്തവരുടെ നിരക്ക് ഉയര്‍ന്നു എന്നാണ് രേഖാമൂലം നല്‍കിയ മറുപടിയിൽ പറഞ്ഞത്. തൊഴിലില്ലാത്തവരുടെ നിരക്ക് 2013- 14 ല്‍ 2.9 ശതമാനമായിരുന്നു ഇത് 2017- 18 ല്‍ 6.1 ശതമാനമായി ഉയര്‍ന്നു എന്നാണ് വ്യക്തമാക്കിയത്.
ഏറ്റവും കൂടുതല്‍ തൊഴിലില്ലാത്തവര്‍ നഗര മേഖലയിലാണെന്നും പറഞ്ഞു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലാത്തവരുെട നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇത് നഗരങ്ങളില്‍ 3.4 ശതമാനത്തില്‍ നിന്നും 7.8 ശതമാനയാണ് ഉയര്‍ന്നിരിക്കുന്നത്.
No comments
Post a Comment