ആവശ്യത്തിന് ജീവനക്കാരില്ല - ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സ്തംഭനത്തിൽ
ഇരിട്ടി:
താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ മതിയായ ജീവനക്കാരില്ലാത്തതിനെ തുടർന്ന് ഫാർമസി പ്രവർത്തനം സ്തംഭനത്തിൽ. 5 ഫാർമസിസ്റ്റുകൾ ഉണ്ടായിരുന്നിടത്ത് 2 പേർ മാത്രമായതോടെ രാവിലെ എത്തി ക്യൂ നിൽക്കുന്നവർക്ക് മരുന്ന് ലഭിക്കുന്നത് വൈകിട്ടാണ്. ഇതേതുടർന്ന് സായാഹ്ന ഒപിയിൽ എത്തുന്നവർക്ക് മരുന്ന് വിതരണം നിർത്തി. ജോലി ഭാരം സഹിക്കാനാവാതെ 2 പേർ രാജിവെക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
എണ്ണൂറിലധികം പേരാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഒപിയിൽ പ്രതിദിനം ചികിത്സ തേടുന്നത് . സ്ഥിരം തസ്തികയിൽ ഉള്ള 2 പേർ, ആരോഗ്യ ഇൻഷൂറൻസ്, നഗരസഭ, എൻഎച്ച്എം എന്നീ പദ്ധതികൾ പ്രകാരം ദിവസ വേതന അടിസ്ഥാനത്തിലുള്ള ഓരോരുത്തരും ആയാണ് 5 ഫാർമസിസ്റ്റുകൾ ഉണ്ടായിരുന്നത്. ഇവരിൽ സ്ഥിരം തസ്തികയിലുള്ള 2 പേരെ മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റി. ഒരാളെ മാത്രമാണ് പകരം വച്ചത്. എൻഎച്ച്എം പ്രകാരമുള്ള ഫാർമസിസ്റ്റിനെ പിരിച്ചു വിട്ടു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഉണ്ടായിരുന്നയാൾ കഴിഞ്ഞ മാസം 24 നും നഗരസഭ പദ്ധതി പ്രകാരം ഉണ്ടായിരുന്നയാൾ 30 നും ജോലി ഭാരം താങ്ങാനാവില്ലെന്ന് പറഞ്ഞ് രാജി വെച്ചു. നഗരസഭ സ്വന്തം നിലയിൽ അടിയന്തരമായി നിയോഗിച്ച 1 ഫാർമസിസ്റ്റും സർക്കാർ തസ്തികയിൽ ഉള്ള ഫാർമസിസ്റ്റും മാത്രമാണ് ഇപ്പോൾ ഉള്ളത്.
രാവിലെ വന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്ന രോഗിക്ക് വൈകിട്ട് 6 വരെ കാത്തു നിന്നാലാണ് ഇപ്പോൾ മരുന്ന് കിട്ടുന്നത്. 800 മുതൽ 1000 പേർക്ക് വരെയാണ് മരുന്നുകൾ നൽകേണ്ടത്. ഒരു വർഷം 1 കോടിയോളം രൂപയുടെ മരുന്ന് എത്തുന്ന ഫാർമസിയാണ് ഇരിട്ടിയിലേത്. സ്റ്റോറിൽ ഈ മരുന്നുകൾ തരംതിരിക്കുകയും സൂക്ഷിക്കുകയും ഓരോ ദിവസവും വാർഡിലേക്കും ഫാർമസിയിലേക്കും ആവശ്യത്തിനുള്ള മരുന്ന് എത്തിക്കുകയും ഉൾപ്പെടെയുള്ള ജോലികൾ ഫാർമസിസ്റ്റുകൾ ചെയ്യേണ്ടതാണ്. ജോലിഭാരത്തിന്റെ ദുരിതങ്ങൾക്കൊപ്പം മണിക്കൂറുകളോളം കാത്തുനിൽക്കുന്ന രോഗികൾ ക്ഷമകെട്ട് ചൊരിയുന്ന മോശം വാക്കുകളും ഫാർമസിസ്റ്റുകളെ മാനസീകമായി തളർത്തുന്നതാണ്.
താലൂക്ക് ആശുപത്രിയെന്ന നിലയിൽ സ്റ്റോർ കീപ്പറുടെയും 5 ഫാർമസിസ്റ്റുകളുടെയും തസ്തിക വേണ്ടിടത്താണ് ഈ അവഗണന. ഡോക്ടർമാരുടെ എണ്ണത്തിലും കുറവുണ്ട്. 14 ഡോക്ടർമാർ വേണ്ടിടത്ത് 9 പേരാണ് ഉള്ളത്. 2 ഗൈനക്കോളജിസ്റ്റുകളുടെ തസ്തികകൾ ഉണ്ടെങ്കിലും ഒരാൾ പോലും ഇല്ല. ജീവിതശൈലി ക്ലിനിക്കിൽ പ്രത്യേകമായി ഉണ്ടായിരുന്ന ഡോക്ടറെയും ഒരു ലാബ് ടെക്‌നീഷ്യനെയും കഴിഞ്ഞ മാസം മാറ്റി.

No comments
Post a Comment