പ്ലാസ്റ്റിക്ക് നിരോധനത്തില്‍ തിരുത്ത്; പുതിയ തീരുമാനം ഇങ്ങനെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdQzjhXJm-v1ZlizC22Rlv-YLY9AV1tVL61VUEifgGKYu5O3n-D02hGgC-rI1U9Uou3pA9WHwP7z7bC8UOSvLIwhdLMlmupDtmn2MDUrzu7CHev6WzYBOppqK7xB8ZXot8zGzownL3j0qk/s640/plastic-bags.jpg
തിരുവനന്തപുരം:പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് നിലവില്‍വരുന്ന പ്ലാസ്റ്റിക്ക് നിരോധനത്തില്‍ തിരുത്ത്.
www.ezhomelive.com
തിരുവനന്തപുരം:പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് നിലവില്‍വരുന്ന പ്ലാസ്റ്റിക്ക് നിരോധനത്തില്‍ തിരുത്ത്.
മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് ഭേദഗതി. ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജലഅതോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് ശേഖരിച്ച് നീക്കം ചെയ്യണം.
നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയവ
* മുന്‍കൂട്ടി അളന്നുവെച്ച ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍
* ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പായ്ക്കറ്റുകള്‍ (ഇവ ഉത്പാദകരും വിതരണക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കാന്‍ പദ്ധതി തയ്യാറാക്കണം.)
* ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റുകള്‍. പാക്കറ്റുകള്‍ ഉത്പാദകര്‍ ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കണം
* ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാന്‍ ഉപയോഗിക്കുന്ന ക്ലിങ്ഫിലിം
*കയറ്റുമതി ചെയ്യാന്‍ നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്
നിരോധിച്ചവ
* കടകളില്‍നിന്ന് പഴവും പച്ചക്കറിയും പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത്
* പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
* അരലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ (അരലിറ്ററിന് മുകളിലുള്ള കുടിവെള്ള കുപ്പികളും പെറ്റ് ബോട്ടിലുകളും ഉത്പാദകര്‍ തിരിച്ചെടുക്കണം.)
* ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകളില്‍ ഉള്‍പ്പെട്ട ടംബ്ലറുകള്‍, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍
www.ezhomelive.com
No comments
Post a Comment