Header Ads

  • Breaking News

    സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണം: ഹർത്താൽ നിയമ വിരുദ്ധം: ലോക്നാഥ് ബെഹ്റ



    തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണ്. ഹർത്താലിൽനിന്ന് സംഘടനങ്ങൾ പിൻമാറണം - ലോക്നാഥ് ബെഹ്റ പറഞ്ഞു.  

     "ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം. എന്നാൽ ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ ഇത് പാലിച്ചിട്ടില്ല. അതിനാൽ ഈ ഹർത്താൽ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹർത്താൽ നടത്തിയാൽ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. പോലീസ് ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ട് "- ബെഹ്റ വ്യക്തമാക്കി.  

    അതേസമയം ഹർത്താലുമായി മുന്നോട്ടു പോകുമെന്ന് പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനങ്ങൾ ചേർന്ന സംയുക്ത സമരസമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad