Header Ads

  • Breaking News

    പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ അവസരം; ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം..



    സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകൾ.


    ഒഴിവുള്ള തസ്തികകളും ശമ്പളവും
    ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് - 19,900-63,200 രൂപ

    പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ് - 25,500-81,100 രൂപ
    ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ) - 25,500-81,100 രൂപ

    ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗ്രേഡ് 'എ' - 25,500-81,100 രൂപ

    യോഗ്യത: പ്ലസ്ടു വിജയം. സി.എ.ജി ഓഫീസിലലേക്കുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സയൻസ് സ്ട്രീമിൽ പ്ലസ്ടു പാസാകണം.

    പ്രായം: 2020 ജനുവരി ഒന്നിന് 18നും 27നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.


    അപേക്ഷ: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.inവഴി ജനുവരി 10 വരെ അപേക്ഷ സമർപ്പിക്കാം.

    അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി., പി.ഡബ്ല്യൂ.ഡി., എക്സ്-സർവീസ് വിഭാഗങ്ങളിൽ പെടുന്നവർക്കും ഫീസില്ല. ഓൺലൈനായി ജനുവരി 12 വരെയും എസ്.ബി.ഐ ബ്രാഞ്ചുകളിൽ ജനുവരി 14 വരെയും ഫീസ് അടയ്ക്കാം. എസ്.ബി.ഐ ബ്രാഞ്ചുകളിൽ ഫീസ് അടയ്ക്കുന്നവർ ജനുവരി 12നുള്ളിൽ ചലാൻ ജനറേറ്റ് ചെയ്യണം.

    പരീക്ഷ:  പരീക്ഷ മൂന്ന് ഘട്ടമായി നടക്കും. ഒന്നാം ഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷയുമായിരിക്കും. മൂന്നാം ഘട്ടത്തിൽ സ്കിൽ ടെസ്റ്റും നടത്തും.


    ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2020 മാർച്ച് 16 മുതൽ 27 വരെ നടക്കും. ജൂൺ 28നാണ് വിവരണാത്മക പരീക്ഷ. വിശദമായ സിലബസ് നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

    കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം.

    കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: http://bit.ly/3685zTB

    No comments

    Post Top Ad

    Post Bottom Ad