Header Ads

  • Breaking News

    അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച്‌ മുറിയെടുത്താല്‍ കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി!! പോലീസിന് ഇതില്‍ കേസെടുക്കാന്‍ അധികാരമില്ല; കോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ...



    പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച്‌ മുറിയെടുത്തുതാമസിക്കുന്നത് കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പോലീസ് ഇതില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നും ജസ്റ്റീസ് എം.എസ് രമേശ് വിധിച്ചു. ഈ വര്‍ഷം ജൂണില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. കോയമ്ബത്തൂരില്‍ ദിവസവാടകയ്ക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ അവിവാഹിതര്‍ ഒന്നിച്ചുതാമസിക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ആരോപിച്ച്‌ പരിസരവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താമസക്കാരെ അറസ്റ്റ് ചെയ്യുകയും കെട്ടിടം അടച്ച്‌ മുദ്രവയ്ക്കുകയും ചെയ്തു.

    ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. പോലീസ് നടപടിയെ വിമര്‍ശിച്ച കോടതി നടപടി നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. അതിനൊപ്പം മുദ്രവച്ച കെട്ടിടം തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു. സ്വാഭാവികനീതിയുടെ തത്ത്വങ്ങള്‍ പാടെ ലംഘിച്ചായിരുന്നു പോലീസ് നടപടിയെന്ന് കോടതി നിരീക്ഷിച്ചു.
    പുതിയ നിയമം ചോദ്യം ചെയ്യുന്നത് സദാചാരം ചമഞ്ഞു നടക്കുന്ന സമൂഹത്തിലെ കീടങ്ങളെ കൂടിയാണ്. ലൈംഗികത, വിവാഹം, സദാചാരം തുടങ്ങിയവ തീര്‍ത്തും സ്വകാര്യമായ സംഗതികളാണ്, അതില്‍ എന്താണ് പൊതു സമൂഹത്തിനു ഇടപെടാനുള്ളത് എന്ന ചോദ്യം സാര്‍വത്രികമാണെങ്കിലും പൊതുവെ ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാര പൊലീസിങ് ഏറ്റവുമധികം ഉപയോഗിക്കുന്നതും സ്ത്രീയെയും അവളുടെ ശരീരത്തെയും തന്നെയാണ്. എന്നാല്‍ ലൈംഗികതയില്‍ സ്ത്രീ കുറച്ചുകൂടി സ്വാതന്ത്ര്യയാക്കപ്പെടുമ്ബോള്‍ അവള്‍ക്കു നേരെയുള്ള ചോദ്യം ചെയ്യപ്പെടലുകളുടെയും മൂര്‍ച്ച ഇനി കുറഞ്ഞേ പറ്റൂ. ആര്‍ക്കും ചോദ്യം ചെയ്യാനുള്ളതല്ല അവളുടെ ലൈംഗികത എന്നതിന് അടിവര.
    വിവാഹേതര ബന്ധം വിവാഹമോചനത്തിന് പങ്കാളിയ്ക്ക് കാണിക്കാവുന്ന ഏറ്റവും നല്ലൊരു കാരണം തന്നെയാണ്. അതായത് അത് സിവില്‍ കേസിന്റെ പരിധികളില്‍ നിന്നും മാറ്റപ്പെട്ടിട്ടില്ല, പക്ഷെ സ്ത്രീ എന്നതിന്റെ അര്‍ഥം കുറച്ചുകൂടി വെളിവാക്കപ്പെട്ടതു പോലെ കോടതി വിധിയെ കാണാം. സ്ത്രീയ്ക്കും പുരുഷനും പരസ്പര സമ്മതത്തോടെ ചെയ്യാവുന്ന ലൈംഗികതയില്‍ ഒരു മൂന്നാമനും അതവളുടെ ഭര്‍ത്താവ് ആയാല്‍ പോലും ക്രിമിനല്‍ നടപടികള്‍ ഇനിയെടുക്കാനാവില്ല. അവിടെ വിശ്വാസ വഞ്ചന ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ആരോപിച്ച്‌ വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കുക എന്നത് മാത്രമാണ് ഇനിയുള്ള വഴി. സ്വാഭാവികമായി കാലം മാറുമ്ബോള്‍ വിശ്വാസപരമായ നിരവധി ലംഘനങ്ങള്‍ നടക്കുന്നതുകൊണ്ടു തന്നെ ഈ നിയമം മുതലാക്കപ്പെടാനുമുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. ഏതു നിയമങ്ങള്‍ക്കുമുള്ളതുപോലെ രണ്ടു വശങ്ങളും ഈ ഭേദഗതിയ്ക്കും അവകാശപ്പെടാം. എന്നാല്‍ മറ്റു പല നിയമങ്ങളെക്കാള്‍ കൂടുതല്‍ നിയമം കുടുംബത്തെയും ബന്ധങ്ങളെയും സമൂഹത്തെയും ബാധിക്കുന്നതായതുകൊണ്ടു തന്നെ ഈ നിയമം കൂടുതല്‍ പ്രതികൂലമായും ഇന്ത്യന്‍ കുടുംബ കാലാവസ്ഥയെ ബാധിച്ചേക്കാം. വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ എണ്ണം കൂടിയേക്കാം, വിശ്വാസ പ്രതിസന്ധികള്‍ ബന്ധങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വന്നേക്കാം. അങ്ങനെ നിരവധി തട്ടുകേടുകള്‍ ഈ നിയമത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പറയാമെങ്കിലും സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം അവള്‍ അര്‍ഹിക്കുന്ന ഏറ്റവും പരമമായ ഒന്നായിരുന്നു എന്നത് പ്രതീക്ഷ തന്നെയാണ്. വിവാഹം എന്നത് ഒരു അടിമത്ത സമ്ബ്രദായമല്ലെന്നും താന്‍ സ്വാതന്ത്രയായ മറ്റൊരു വ്യക്തിയാണെന്നുമുള്ള സ്ത്രീ ബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന ഒരു ചിന്താധാരയില്‍ നില്‍ക്കുന്ന സമൂഹത്തിലേക്കാണ് ഈ സ്വാതന്ത്ര്യ നിയമവും വരുന്നത് എന്നത് അവളുടെ ചിന്തകള്‍ക്ക് പുതിയ ദിശ നല്‍കുന്നുണ്ട്. തനിക്ക് നേരെ ഉയരുന്ന അടിമത്തത്തെ അവള്‍ക്ക് നിയമ പരമായി തന്നെ ചോദ്യം ചെയ്യപ്പെടാന്‍ പാകത്തില്‍ പുതിയ വിധി മാറ്റിയെടുത്തിരിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad