ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സഹായങ്ങളും നിർദേശങ്ങളും തേടിയാണ് ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്: എൻ വാസു
തിരുവനന്തപുരം : ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സഹായങ്ങളും നിർദേശങ്ങളും തേടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. വിവാദ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ചർച്ച നടത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തിലടക്കം സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാനായിരുന്നു ചർച്ചയെന്നായിരുന്നു മുമ്പുണ്ടായിരുന്ന സൂചനകൾ.
കഴിഞ്ഞ ശനിയാഴ്ച ചങ്ങാനാശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയായിരുന്നു ബോർഡ് പ്രസിഡന്റ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോർഡിലെ പ്രസിഡന്റ് നിയമനത്തിലും സംഘടനയുടെ അഭിപ്രായം സർക്കാർ കണക്കിലെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
http://bit.ly/2Iisq75
No comments
Post a Comment