കശ്മീരില്‍ മരിച്ച സൈനികന്‍ വി.പി അക്ഷയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തിരുവനന്തപുരം: കശ്മീരില്‍ മരിച്ച സൈനികന്‍ വി.പി അക്ഷയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചക്ക് 12 മണിയോടെ കുടപ്പനക്കുന്നിലെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിക്കും. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അക്ഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
തിരുവനന്തപുരം സ്വദേശിയായ അക്ഷയ് ആര്‍മിയില്‍ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് മരണം സംഭവിച്ചത്.
വേണു - പ്രിയ ദമ്ബതികളുടെ മകനായ അക്ഷയ് ആറ് വര്‍ഷം മുമ്ബാണ് സൈന്യത്തില്‍ ചേര്‍ന്നത്. അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നലെയാണ് ദുരന്തം.
No comments
Post a Comment