Header Ads

  • Breaking News

    വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിൽ  അടിമുടി പരിഷ്‌കരവുമായി  കാലിക്കറ്റ് സര്‍വകലാശാല



    എറണാകുളം:  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്നംഗ ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. സ്വാശ്രയ കോളജുകളിലെ യുയുസിമാര്‍ക്ക് പ്രാതിനിധ്യ വോട്ട് നടപ്പിലാക്കുന്ന നീക്കത്തിനെതിരെ സമരം ശക്തമാക്കാനാണ് എംഎസ്എഫ്, കെഎസ്‌യു ഫ്രറ്റേണിറ്റി സംഘടനകളുടെ തീരുമാനം. റവന്യൂ ജില്ലാ തലത്തില്‍ സോണല്‍ കൗണ്‍സിലുകളും യൂണിവേഴ്‌സിറ്റി തലത്തില്‍ എക്‌സിക്യൂട്ടിവ് കൗണ്‍സിലും പുതുതായി രൂപീകരിക്കും. 

     തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറുടെ കീഴില്‍ സോണല്‍ കൗണ്‍സിലുകള്‍ക്ക് സ്വതന്ത്ര പ്രവര്‍ത്തനം നടത്താം. യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളാകുന്നവര്‍ക്ക് മാത്രമാകും യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാന്‍ കഴിയുക. എന്നാല്‍ ഗവണ്‍മെന്റ് എയ്ഡഡ് കോളജുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍, ഓഫ് ക്യാമ്പസ് വിഭാഗത്തിലെ യുയുസിമാര്‍ മാത്രമാണ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ നേരിട്ട് അംഗങ്ങളാകുക. 

     സ്വാശ്രയ കോളജുകളിലെ യുയുസിമാര്‍ മൂന്നംഗ സംഘങ്ങളയി നോമിനേഷന്‍ നല്‍കിയാല്‍ മാത്രമാണ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ അംഗമാകാന്‍ കഴിയുക. ഫലത്തില്‍ സ്വാശ്രയ കോളജുകളിലെ ആകെ യുയുസികളില്‍ നിന്ന് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് മൂന്നിലൊന്ന് അംഗങ്ങള്‍ മാത്രമാകും. ഈ നീക്കത്തിനെതിരെയാണ് എംഎസ്എഫ് കെഎസ്‌യൂ ഫ്രറ്റേണിറ്റി പ്രവര്‍ത്തരുടെ പ്രതിഷേധം. സിന്‍ഡിക്കേറ്റ് തീരുമാനത്തിന് എതിരെ സമരം ശക്തമാക്കാനും കോടതിയെ സമീപിക്കാനുമാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. 

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad