Header Ads

  • Breaking News

    വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തിയാതായി നാസ; ചിത്രങ്ങൾ പുറത്ത്


    ന്യൂ​യോ​ര്‍​ക്ക്: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍ ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ. ലൂ​ണാ​ര്‍ ഓ​ര്‍​ബി​റ്റ​ര്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​യു​ടെ സ്ഥി​രീ​ക​ര​ണം. ചെ​ന്നൈ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന്‍ ചി​ത്ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന് നാ​സ ന​ന്ദി പ​റ​ഞ്ഞു.

    ലാ​ന്‍​ഡ​ര്‍ ഇ​ടി​ച്ചി​റ​ങ്ങി​യ ഭാ​ഗ​വും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ചി​ന്നി​ച്ചി​ത​റി​യ ഇ​ട​വും ചി​ത്ര​ത്തി​ല്‍ കാ​ണാം. പ​ച്ച നി​റ​ത്തി​ലാ​ണ് ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ ചി​ത്ര​ത്തി​ല്‍ നാ​സ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​തി​യൊ​ന്നു ക​ഷ്ണ​ങ്ങ​ളാ​യി ലാ​ന്‍​ഡ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​തെ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്. 

    ച​ന്ദ്ര​നെ ചു​റ്റു​ന്ന​തി​നി​ടെ ലൂ​ണാ​ര്‍ റെ​ക്ക​നൈ​സ​ന്‍​സ് ഓ​ര്‍​ബി​റ്റ​ര്‍ (എ​ല്‍​ആ​ര്‍​ഒ) സെ​പ്റ്റം​ബ​ര്‍ 17ന് ​ദ​ക്ഷി​ണ ധ്രു​വ​ത്തി​നു സ​മീ​പ​ത്ത് നി​ന്ന് പ​ക​ര്‍​ത്തി​യ ചി​ത്രം നാ​സ നേരത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ന​ത്ത നി​ഴ​ലു​ക​ള്‍ മൂ​ടി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഓ​ര്‍​ബി​റ്റ​ര്‍ ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​ത്. വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​ട​യാ​ള​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഈ ​ചി​ത്ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്തി​രു​ന്നു. മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യ ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്ന വ്യ​ക്തി ചി​ത്രം വി​ല​ക​ല​നം ചെ​യ്തു പ​ഠി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ക​ണ്ടെ​ത്ത​ല്‍ സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ നാ​സ പു​റ​ത്തു​വി​ടും.

    ഇ​സ്രോ​യു​ടെ ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ന്‍​ഡ​ര്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധ​മ​റ്റ​ത്. ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 600 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ത്തെ മി​നു​സ​മാ​ര്‍​ന്ന സ​മ​ത​ല​ത്തി​ല്‍ ഇ​റ​ങ്ങാ​നാ​യി​രു​ന്നു വി​ക്രം ലാ​ന്‍​ഡ​ര്‍‌ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. എന്നാൽ, ച​ന്ദ്ര​നു തൊ​ട്ടു​മു​ക​ളി​ല്‍ 2.1 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മു​ള്ള​പ്പോ​ള്‍ ലാ​ന്‍​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാവുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad