Header Ads

  • Breaking News

    ചരിത്ര കോണ്‍ഗ്രസ് പരിപാടി: വിവാദം ആഗ്രഹിച്ചിട്ടില്ല, ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവര്‍ണര്‍



    തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടി വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവര്‍ണറുടെ ട്വീറ്റ്.

    ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകും.

    ഗവര്‍ണറുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഗോഡ്‌സയെ കുറിച്ച്‌ പറയണണെന്ന് അദ്ദേഹം ആക്രോശിച്ചു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എ.ഡി.എസിനേയും തള്ളിമാറ്റി. അവര്‍ പിന്നീട് ഇര്‍ഫാന്‍ ഹിബീബിനെ തടഞ്ഞു.

    ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയില്‍ മുന്‍ പ്രഭാഷകര്‍ ഉന്നയിച്ച കാര്യങ്ങളോട് താന്‍ പ്രതികരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.

    ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ചരിത്ര കോണ്‍ഗ്രസിനെത്തിയ പ്രതിനിധികള്‍ വേദിക്കരികിലെത്തി പ്രതിഷേധിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്ലക്കാര്‍ഡുകുളും മറ്റും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് പ്രസംഗം അവസാനിപ്പിച്ച്‌ വേദി വിട്ട ഗവര്‍ണര്‍ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളുമായി ഗസ്റ്റ് ഹൗസിലെത്താന്‍ വൈസ്.ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.  

    No comments

    Post Top Ad

    Post Bottom Ad