സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്‍ അറസ്റ്റില്‍
പയ്യന്നൂര്‍ :
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്‍ അറസ്റ്റില്‍. നിരവധി പേരെ കബളിപ്പിച്ച കണ്ണവം തൊടീക്കളം സ്വദേശിയായ ടി വി വത്സരാജിനെയാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
പൊല്യൂഷന്‍ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഏഴിമല നാവിക അക്കാദമിയിലെ അസി പ്രൊഫസര്‍ പ്രമോദിന്റെ ഭാര്യ ഡോ സന്ധ്യയുടെ ദന്തല്‍ ക്ലിനിക്കില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് കാല്‍ലക്ഷം രൂപ തട്ടിയതിനാണ് അറസ്റ്റ്. രാമന്തളിയിലെ അഷ്‌റഫിനോട് കോഴിക്കടയ്ക്ക് ഉടന്‍ ലൈസന്‍സ് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടിയിട്ടുണ്ട്.
നിലവില്‍ ഇയാള്‍ക്കെതിരെ 20 ഓളം പരാതി ലഭിച്ചിട്ടുണ്ട്. മുമ്പ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് വത്സരാജിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പിടിയിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന് പോലീസ് കരുതുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. കൂത്തുപറമ്പ് ടൗണില്‍ വെച്ചാണ് പ്രതിയെ എസ് ഐയും പോലീസുകാരായ പ്രമോദ്, സുമേഷ്, രതീഷ് എന്നിവര്‍ സാഹസികമായി വലയിലാക്കിയത്.
No comments
Post a Comment