ഹോട്ടലുകളിലെ വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐയുടെ അനിശ്ചിതകാല ധര്‍ണ്ണാ സമരം ആരംഭിച്ചു
ചെറുപുഴ :ചെറുപുഴയിലെ ഹോട്ടലുകളിലെ വിലവര്‍ദ്ധനവിനെതിരെ DYFIയുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 4ാം തീയതി വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസിന്റെ കാലാവധി ഇന്നലെ ( 8/12/19 ) അവസാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ വ്യാപാരി സംഘടന നേതാക്കളുമായും ഹോട്ടല്‍ ഉടമകളുമായും ഡി.വൈ.എഫ്.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് ( 9.12.19 ) മുതല്‍ അനിശ്ചിതകാല ധര്‍ണ്ണാ സമരം ആരംഭിച്ചത്.
അനിശ്ചിതകാല ധര്‍ണ്ണാ സമരം പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അരുണ്‍ പ്രേം അധ്യക്ഷനായി. കെ.പി സ്‌നൂജ് ,കെ.അഭിജിത്ത് ,രജിഷ പ്രാപ്പൊയില്‍ ,സേവ്യര്‍ പോള്‍ ,രാഹുല്‍ കെ.ആര്‍ ,ശ്രീകാന്ത് കെ.എം ,സി .സുനില്‍കുമാര്‍ ,കെ .രാജേഷ് ,രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു.
No comments
Post a Comment