പത്തു കേസുകളിൽ പ്രതിയായ കണ്ണൂരിലെ കുപ്രസിദ്ധ ഗുണ്ട ഗുജറാത്തിൽ അറസ്റ്റിൽ
കണ്ണൂര്‍:
കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, എസ്ഐ ബി.എസ്. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
2009 കാലയളവില്‍ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തിവന്നിരുന്നത് നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമായിരുന്നു. 2009-ല്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്ഡിലെത്തിയ സിക്കുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതിയാണ് നിധിന്. കൂടാതെ താവക്കര അണ്ടര്‍ബ്രിഡ്ജിനു സമീപം ഇരിക്കൂര്‍ സ്വദേശിയായ സുനിലിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്സും അഞ്ചുപവന്‍ സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഇയാള്‍ പ്രതിയാണ്.
നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിലുള്ള നാലുപേരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍, വളപട്ടണം, ചക്കരക്കല്‍, തലശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. കവര്‍ച്ച, ആയുധം കൈവശംവയ്ക്കല്‍, അടിപിടിക്കേസ് തുടങ്ങിയ പത്തോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ ജുവനൈല്‍ കോടതിയിലും കേസുണ്ട്.
2009-ല്‍ കണ്ണൂരില്‍നിന്ന് ഇയാള്‍ ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. അടുത്ത ബന്ധുക്കളെയും കൊണ്ടാണ് ഇയാള്‍ നാട്ടില്‍നിന്ന് മുങ്ങിയത്. അതിനാല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഗുജറാത്തിലെ ഭവ്നഗറില്‍ ടയര്‍ പഞ്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്നു നിധിന്. ഇതിനിടെ ഗുജറാത്ത് സ്വദേശിനിയുമായി വിവാഹവും നടന്നു. ഗുജറാത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും കണ്ണൂര്‍ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. എഎസ്ഐ ഹാരിഷ്, സീനിയര്‍ പോലീസ് ഓഫീസര്‍ രാജേഷ് അഴീക്കോട്, സിവില്‍ പോലീസ് ഓഫീസര്‍ ബാബു പ്രസാദ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
- പത്തു കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കണ്ണൂര്‍ ടൗണ്‍ പോലീസ് ഗുജറാത്തില്‍നിന്ന് അറസ്റ്റ് ചെയ്തു. പൊതുവാച്ചേരിയിലെ കേളോത്ത് കുന്നുപറന്പത്ത് കെ.കെ. നിധിന് രാജാണ് (30) അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, എസ്ഐ ബി.എസ്. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
2009 കാലയളവില്‍ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തിവന്നിരുന്നത് നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമായിരുന്നു. 2009-ല്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്ഡിലെത്തിയ സിക്കുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതിയാണ് നിധിന്. കൂടാതെ താവക്കര അണ്ടര്‍ബ്രിഡ്ജിനു സമീപം ഇരിക്കൂര്‍ സ്വദേശിയായ സുനിലിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്സും അഞ്ചുപവന്‍ സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഇയാള്‍ പ്രതിയാണ്.
നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിലുള്ള നാലുപേരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍, വളപട്ടണം, ചക്കരക്കല്‍, തലശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. കവര്‍ച്ച, ആയുധം കൈവശംവയ്ക്കല്‍, അടിപിടിക്കേസ് തുടങ്ങിയ പത്തോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ ജുവനൈല്‍ കോടതിയിലും കേസുണ്ട്.
2009-ല്‍ കണ്ണൂരില്‍നിന്ന് ഇയാള്‍ ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. അടുത്ത ബന്ധുക്കളെയും കൊണ്ടാണ് ഇയാള്‍ നാട്ടില്‍നിന്ന് മുങ്ങിയത്. അതിനാല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഗുജറാത്തിലെ ഭവ്നഗറില്‍ ടയര്‍ പഞ്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്നു നിധിന്. ഇതിനിടെ ഗുജറാത്ത് സ്വദേശിനിയുമായി വിവാഹവും നടന്നു. ഗുജറാത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും കണ്ണൂര്‍ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. എഎസ്ഐ ഹാരിഷ്, സീനിയര്‍ പോലീസ് ഓഫീസര്‍ രാജേഷ് അഴീക്കോട്, സിവില്‍ പോലീസ് ഓഫീസര്‍ ബാബു പ്രസാദ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق