വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ഒരു അംഗത്തിന്റെ ഒഴിവിലേക്ക് ഊര്‍ജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ നിയമ പരിജ്ഞാനവും, ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളതോ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഓഫീസര്‍ പദവിയിലുള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തി ആയിരിക്കണം.
അഞ്ച് വര്‍ഷമാണ് കാലാവധി.
അഞ്ച് വര്‍ഷമാണ് കാലാവധി.
പ്രതിമാസ ശമ്ബളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവന്‍സുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോര്‍മയില്‍ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 26ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊര്‍ജ്ജ(എ)വകുപ്പ്, കേരള സര്‍ക്കാര്‍, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാലില്‍ അയക്കണം.
വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ https://ift.tt/1c7Fj8X , http://www.kseb.in , https://ift.tt/2ExYDBa എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും
No comments
Post a Comment