Header Ads

  • Breaking News

    ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും



    ന്യൂഡൽഹി: ചെന്നൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി കുടുംബം ഡൽഹിയിൽ എത്തി. എന്നാൽ കൂടിക്കാഴ്ച്ചക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

    കൊല്ലം എം പി എം.കെ. പ്രേമചന്ദ്രനും കുടുംബത്തിനൊപ്പം പ്രധാനമന്ത്രിയെ കാണും. അന്വേഷണത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കഴിഞ്ഞ മാസം ഒമ്പതിനാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്.

    അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്ന് ഫാത്തിമയുടെ ഫോണില്‍ സ്ക്രീന്‍ സേവാറായി സൂക്ഷിച്ചിരുന്നു. ഇവ കൂടാതെ രണ്ട് കുറിപ്പുകളും ഫോണിൽ എഴുതി സൂക്ഷിച്ചിരുന്നു. ഇവ ഫാത്തിമ എഴുതിയതാണെന്ന് കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഈ സ്ക്രീന്‍ഷോട്ടും, മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad