ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ്: രശ്മിക്കും രാഹുല്‍ പശുപാലനുമെതിരെ കുറ്റപത്രം
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ചുംബന സമരനേതാക്കളായ രശ്മി നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുറ്റപത്രം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക വ്യാപാരത്തിനായി ബംഗളൂരുവില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2015ല്‍ ഓപ്പറേഷന് ബിഗ്ഡാഡി പ്രത്യേക പദ്ധതിയിലൂടെ രശ്മിയും പശുപാലനും അടക്കം വമ്ബന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയിരുന്നത്. നെടുമ്ബാശേരിയില് നിന്നായിരുന്നു ഇവരുവരേയും പിടികൂടിയത്.
ليست هناك تعليقات
إرسال تعليق