ഹര്‍ത്താലിനിടെ വ്യാപക ആക്രമണം, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, കോഴിക്കോട് പൊലീസും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. കോഴിക്കോട് ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ ബസുകള്‍ തടയുകയും, ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.
തിരുവനന്തപുരത്ത് അഭിമുഖത്തിനെത്തിയ യുവാവിന് നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കടകള്‍ അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ നൂറില്‍ കൂടുതല്‍ ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ടോടെ തന്നെ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഫയര്‍ഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു.
DailyhuntReport
No comments
Post a Comment