Header Ads

  • Breaking News

    പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പാകിസ്ഥാൻ സേനയുടെ മാതൃക; കെസി വേണുഗോപാൽ



    തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിനെതിരായ കരസേന മേധാവിയുടെ പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പാകിസ്ഥാൻ സേനയുടെ മാതൃകയാണെന്ന് വേണുഗോപാൽ പറ‍ഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരേയും സൈന്യം രാഷ്ട്രീയ പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പൗരത്വനിയമ പ്രതിഷേധങ്ങൾക്കെതിരെയുള്ള ജനറൽ ബിപിൻ റാവത്തിന്‍റെ പ്രസ്താവന രാജ്യത്ത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങിയതിനെക്കുറിച്ചുള്ള ജനറൽ ബിപിൻ റാവത്തിൻറെ പ്രസ്താവനയാണ് കടുത്ത വിമർശനത്തിനിടയാക്കിയത്. ജനറൽ ബിപിൻ റാവത്തിൻറെ പ്രസ്താവന ഉചിതമായില്ലെന്ന് മുൻ നാവികസേന മേധാവി അഡ്മിറൽ എൽ രാമദാസും പ്രതികരിച്ചു. പിന്നാലെ സിപിഐഎം കോണ്‍ഗ്രസ് തുടങ്ങി പ്രതിപക്ഷ കക്ഷികളും പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി.പിന്നാലെ ജനറൽ ബിപിൻ റാവത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കരസേന രംഗത്തെത്തി.നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമായിരുന്നു. പൗരത്വനിയമം പരാർശിക്കുകയോ അവ തള്ളിപറയുകയോ ആയിരുന്നില്ലെന്നും സേനാവൃത്തങ്ങൾ വിശദീകരിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad