ബിഗിൽ,കെട്ടിയോളാണ് എന്റെ മാലാഖ ഒടുവിൽ ഡ്രൈവിംഗ് ലൈസൻസും…ഹാട്രിക് വിജയത്തിന്റെ നെറുകയിൽ ലിസ്റ്റിൻ സ്റ്റീഫൻ
ഈ വർഷം ഏത് നടന് അവകാശപ്പെട്ടതാണ് എന്ന് ചോദിച്ചാൽ ഒട്ടനവധി ഉത്തരങ്ങൾ പ്രേക്ഷകർ തരും. എന്നാൽ ഈ വർഷം ഏത് നിർമാതാവിന് അവകാശപ്പെട്ടതാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും അത് ലിസ്റ്റിൻ സ്റ്റീഫന് ഉള്ളതാണെന്ന്. ഇപ്പോൾ കേരളത്തിലെ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ് എന്നത് ഈ വസ്തുതയെ കൂടുതൽ അടിവരയിടുന്നു.
ആൽവിൻ ആൻറണിയോടൊപ്പം ചേർന്നു മാർഗംകളി എന്ന ചിത്രമാണ് ഈ വർഷം ആദ്യം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രം. പിന്നീട് പൃഥ്വിരാജ് നായകനായെത്തിയ ഓണ ചിത്രം ബ്രദേഴ്‌സ് ഡേയും ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ചു. ഈ രണ്ടു ചിത്രങ്ങളും തിയറ്ററിൽ ശരാശരി അഭിപ്രായം മാത്രമാണ് നേടിയതെങ്കിലും ടോട്ടൽ ബിസിനസിൽ രണ്ടു ചിത്രങ്ങളും വിജയചിത്രങ്ങൾ ആയിത്തീർന്നു. പിന്നീട് ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ കേരളത്തിൽ വിതരണത്തിനെത്തിച്ച് ലിസ്റ്റിൻ സ്റ്റീഫൻ വീണ്ടും കരുത്ത് കാണിച്ചു.ഈ തമിഴ് ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ഒരു തമിഴ് ചിത്രത്തിന്റെ കേരളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റായി മാറുകയും ചെയ്തു. പക്ഷെ വൈഡ് റിലീസ് ചട്ടങ്ങൾ പാലിച്ചില്ല എന്നാരോപിച്ച് ലിസ്റ്റിനെ സംഘടന വിലക്കിയിരുന്നു .എന്നാൽ അതിലൊന്നും തളരാൻ അദ്ദേഹം തയ്യാറായില്ല.പിന്നാലെ നവംബറിൽ ആസിഫ് അലി നായകനായ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഗംഭീര ചിത്രം തിയറ്ററുകളിൽ എത്തിച്ചായിരുന്നു ലിസ്റ്റിൻ വിമർശകർക്ക് മറുപടി നൽകിയത്. മാലാഖ തിയറ്ററിൽ വിജയകരമായി അമ്പത് ദിവസം പൂർത്തിയാക്കുന്ന വേളയിൽ തന്നെ ലിസ്റ്റിൻ നിർമിച്ച അടുത്ത ചിത്രവും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. പ്രിഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് ഈ വർഷത്തെ ക്രിസ്ത്മസ് വിന്നർ ആണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ഈ ചിത്രത്തിന്റെ സഹ നിർമാതാക്കളാണ്.
മാജിക്ക് ഫ്രെയിംസ് എന്ന ബ്രാൻഡ് മലയാളികൾക്ക് എത്രത്തോളം പ്രാധാന്യം നിറഞ്ഞതാണ് എന്ന് കാണിക്കുന്ന മറ്റൊരു ഗംഭീര വർഷം.ഈ വർഷത്തിന്റെ തുടർച്ചയെന്നോണം അടുത്ത വർഷവും ലിസ്റ്റിനെ തേടി ഒരു പിടി നല്ല ചിത്രങ്ങൾ എത്തുന്നുണ്ട്.ഈ വർഷത്തെ പോലെ തന്നെ അടുത്ത വർഷവും ലിസ്റ്റിന് ഒരു മനോഹര വർഷം സമ്മാനിക്കട്ടെയെന്ന് സിനിമാ ഡാഡി ആത്മാർത്ഥമായി ആശംസിക്കുന്നു
No comments
Post a Comment